Advertisment

മൂന്നര ദശകം പിന്നിടുന്ന പ്രവാസം മതിയാക്കി അലി പഴയകത്ത്; നാട്ടുകാർ യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: മുപ്പത്തി നാല് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന അലി പഴയകത്തിന് സ്വദേശമായ പരപ്പനങ്ങാടിയിൽ നിന്നുള്ളവരുടെ ജിദ്ദയിലെ കൂട്ടായമയായ ജപ്മാസ്, പാസ് എന്നിവ സംയുക്തമായി യാത്രയപ്പ് നൽകി.

ജിദ്ദയിൽ പരപ്പനങ്ങാടിക്കാരുടെ പൊതുധാരയിൽ നിറ സാന്നിധ്യമായിരുന്നു അലി പഴയകത്ത്. ക്യൂസിഎസ് എന്ന സോഫ്റ്റ്‌വെയർ കമ്പനിയിലെ സെക്രട്ടറിയായി ആയി ജോലിയിൽ നിന്നു വിരമിക്കുന്ന അലി ദീർഘ കാലത്തെ പ്രവാസത്തിനിടയിൽ സമ്പാദിച്ച വിശാലമായ സൗഹൃദവലയം ജീവിതത്തിലെ വലിയ സമ്പാദ്യമായി കാണുന്നു.

പരപ്പനങ്ങാടിയുമായി ബന്ധപ്പെട്ട എല്ലാ പൊതു വിഷയങ്ങളുടെയും മുന്നിൽ ഉണ്ടാവുന്ന അലി ജീവകാരുണ്യ പവർത്തനങ്ങൾക്കുള്ള ജപമാസ് സംഘടനയുടെ പ്രസിഡന്റ് ആയും സെക്രെട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പരപ്പനങ്ങാടിക്കാരുടെ സൗഹൃദ കൂട്ടായ്മയായ പാസ്സിന്റെ സെക്രെട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇരു സംഘടനകളും ഉപഹാരം നൽകി ആദരിച്ചു. ജപ്മാസിന്റെ ഉപഹാരം പ്രസിഡന്റ് വി ഷൗകത്തും പാസ്സിന്റെ ഉപഹാരം ചെയർമാൻ അബ്ദുൾ മജീദ് നഹയും കൈമാറി.

അബ്ദുള്ള കുട്ടി എഎം,‌ ബഷീർ അച്ചമ്പാട്ട്, ജലീൽ പുളിക്കലകത്, യൂനുസ് എൻകെ, ഷംസീർ, അൻഫസ് അലി, ഹസ്സൻ കോയ പിഎൻ, ത്വൽഹത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. സദസ്യരുടെ സ്നേഹവാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് അലി പഴയകത്തു സംസാരിച്ചു. അഷ്‌റഫ് പുളിക്കലകത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നവാസ് എഎം നന്ദി പറഞ്ഞു.

jiddah
Advertisment