Advertisment

ജെഎന്‍യു രാജ്യദ്രോഹക്കേസ്: സിപിഐ നേതാവ് കനയ്യ കുമാറിനെ പ്രോസിക്ക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

New Update

ന്യൂഡല്‍ഹി: ജെഎന്‍യു രാജ്യദ്രോഹക്കേസില്‍ സിപിഐ നേതാവ് കനയ്യ കുമാറിനെ പ്രോസിക്ക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി. ഏപ്രിലില്‍ വിചാരണ ആരംഭിക്കുമെന്നാണ് സൂചന. 2016ല്‍ ജെഎന്‍യുവില്‍ പ്രതിഷേധ പ്രകടനത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് കേസ്.

Advertisment

publive-image

നിയമവകുപ്പിന്റെ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി കോടതി മടക്കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മെയിലാണ് സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി പൊലീസ് ഫയല്‍ നല്‍കിയത്. കനയ്യക്ക് പുറമേ, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയും പ്രോസിക്യൂട്ട് ചെയ്യും.

2019 ജനുവരി 19നാണ് 1200 പേജുള്ള കുറ്റപത്രം ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പായിരുന്നു അന്വേഷണ സംഘം സര്‍ക്കാരിന്റെ അനുമതിക്കായി സമീപിച്ചത്.

2016 ഫെബ്രവരി ഒന്‍പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് എതിരെ ജെഎന്‍യുവില്‍ ചേര്‍ന്ന പ്രതിഷേധ പരിപാടിയില്‍ കനയ്യ കുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Advertisment