Advertisment

അധോലോക സംഘത്തില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ഉമര്‍ ഖാലിദും

New Update

ന്യൂഡല്‍ഹി: ജെ.എന്‍.യു സമരനായകന്‍ ഉമര്‍ ഖാലിദിനും വധഭീഷണി. അധോലോക സംഘത്തലവന്‍ രവി പൂജാരി എന്നുപറഞ്ഞു പരിചയപ്പെടുത്തിയ ആളില്‍നിന്നുമാണ് ടെലിഫോണില്‍ ഭീഷണി എത്തിയതെന്ന് ഉമര്‍ ഖാലിദ് ഡല്‍ഹി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ഖാലിദ് പരാതി നല്‍കിയത്. തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും ഖാലിദ് വ്യക്തമാക്കി.

Advertisment

publive-image

രവി പൂജാരിയില്‍ നിന്ന് ഭീഷണി വന്നതായി ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും പിന്നോക്ക വിഭാഗത്തിലെ സമരനേതാവുമായ ജിഗ്‌നേഷ് മേവാനി ഇന്നലെ പരാതിപ്പെട്ടിരുന്നു.

രവി പൂജാരിയുടെ ഹിറ്റ്‌ലിസ്റ്റില്‍ താനും മേവാനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതേ വ്യക്തിയില്‍ നിന്നും 2016 ഫെബ്രുവരിയില്‍ തനിക്ക് വധഭീഷണി വന്നിരുന്നുവെന്നും ഖാലിദ് ട്വീറ്റ് ചെയ്തു.

2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ വാര്‍ഷികത്തില്‍ കാമ്പസില്‍ അനുസമരണദിനം സംഘടിപ്പിച്ചതില്‍ രാജ്യദ്രോഹകേസില്‍ ഖാലിദിനെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായ കനയ്യ കുമാറിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കുമെതിരെ കേസുണ്ട്.

Advertisment