Advertisment

വ്യാപാരികളോട് കെ.എസ്.ഇ.ബി നടത്തുന്ന ഇരുട്ടടി അനുവദിക്കില്ല: ജോബി വി ചുങ്കത്ത്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ വൈദ്യുതി ബില്‍ നല്‍കി വ്യാപാരികള്‍ക്കു നേരെ ഇരുട്ടടി നടത്തുന്ന കെ എസ് ഇ ബി യുടെ നയം അംഗീകരിക്കാനാവില്ലെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് പറഞ്ഞു.

Advertisment

publive-image

വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ നടത്തിയ ധര്‍ണ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ഹെഡ്‌പോസ്‌റ്റോഫീസിനുമുമ്പില്‍ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജോബി വി ചുങ്കത്ത്.

അടിക്കടി ഇന്ധനവില കൂട്ടികൊണ്ട് കേന്ദ്രസര്‍ക്കാര്‍ വ്യാപാരികളേയും പൊതുജനങ്ങളേയും ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി എസ് സിംപ്‌സണിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി പി എം എ ഹബീബ്, ടി കെ ഹെന്‍ട്രി , യു എം നാസര്‍, ഗോകുല്‍ദാസ്, ചന്ദ്രന്‍ പ്രസംഗിച്ചു.

jobi chukkath
Advertisment