Advertisment

2024 -ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രസിഡണ്ട് ബൈഡന്‍

New Update

publive-image

Advertisment

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ജൊ ബൈഡന്‍ 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ബൈഡന്‍ തന്റെ താല്‍പര്യം പരസ്യമായി പ്രകടിപ്പിച്ചത്.

ഞാന്‍ പ്രസിഡന്റായി മത്സരിക്കുകയാണെങ്കില്‍ കമല ഹാരിസ് തന്നെയായിരിക്കും തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. കമലഹാരിസ് തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും, അവര്‍ നല്ലൊരു കൂട്ടാളിയാണെന്നും ബൈഡന്‍ പറഞ്ഞു.

വൈറ്റ് ഹൗസ് ഈസ്റ്റ് റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം ഒരു മണിക്കൂര്‍ നീണ്ടു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി പറയുന്നതില്‍ ബൈഡന്‍ വിജയിച്ചു.

ഭരണത്തിന്റെ നൂറാം ദിവസം പൂര്‍ത്തീകരിക്കുമ്പോള്‍ 200 മില്യന്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്നു തിരഞ്ഞെടുപ്പു വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബൈഡന്‍ പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹത്തെ കുറിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളും ബൈഡന് നേരിടേണ്ടി വന്നത്.

സതേണ്‍ ബോര്‍ഡറില്‍ മാതാപിതാക്കള്‍ ഇല്ലാതെ അമേരിക്കയിലെത്തിയ 16513 കുട്ടികള്‍ മാര്‍ച്ച് 24 ബുധനാഴ്ച വരെ ഗവണ്‍മെന്റ് കസ്റ്റഡിയിലുണ്ടെന്ന് ബൈഡന്‍ വെളിപ്പെടുത്തി. മാത്രമല്ല അതിര്‍ത്തി കടന്നെത്തിയ നിരവധി കുട്ടികള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷനിലാണെന്നും പ്രസിഡു പറഞ്ഞു. മെക്‌സിക്കോയില്‍ നിന്നും കുട്ടികളുടെ മാതാപിതാക്കള്‍ എത്തിചേര്‍ന്നിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചയക്കുമെന്നും ബൈഡന്‍ സൂചന നല്‍കി.

us news
Advertisment