Advertisment

എൽ.ഡി.എഫ് പതാക വാഹകനായി ജോസ്.കെ.മാണി.

New Update

publive-image

പാലാ: വിവാദങ്ങളുടെ കാലത്ത് ഇടതു മുന്നണിയ്ക്ക് കരുത്തും ആവേശവുമായി കടന്നു വരുകയും എക്കാലത്തെയും മികച്ച വിജയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സമ്മാനിക്കപ്പെടുന്നതിന് ഒറ്റക്കെട്ടായി നിൽക്കുകയും വോട്ട് ഷെയറിംഗ് ഉറപ്പു വരുത്തുകയും ചെയ്ത കേരള കോൺ.(എം) ലീഡർ ജോസ് കെ.മാണി യെ തന്നെ മുന്നണിയുടെ പതാക വാഹകനായി നേരിട്ട് കളത്തിലി റക്കി യിരിക്കുകയാണ് എൽ.ഡി.എഫ്.

Advertisment

സി.പി.ഐ.നേതാവ് ബിനോയ് വിശ്വം നയിച്ച എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ പാലായിൽ ലഭിച്ച ഗംഭീര സ്വീകരണം കൂടിയായപ്പോൾ മുന്നണി ഒന്നാകെ കൂടുതൽ ആവേശത്തിലുമാണ്.

ഇടതു മുന്നണി കക്ഷികളുടെ ബൂത്ത് നേതൃസമ്മേളനങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ മുന്നണിയുടെ ജന പക്ഷ ഇടപെടലുകളും കരുതലും വികസന പദ്ധതികളും വിവരിക്കുവാൻ "ജനകീയം " കാൽനടയാത്ര ആ വിഷ്കരിച്ചത്.

എൽ.ഡി.എഫ് തീരുമാനം ഉണ്ടായപ്പോൾ തന്നെ മുന്നണിക്കു വേണ്ടി നേരിട്ട് നേതൃത്വം നൽകുവാൻ തയ്യാറാവുകയായിരുന്നു ജോസ്.കെ.മാണി .

കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ ചേർന്നതിൽ എന്തു നേടി എന്ന ശത്രുപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരവുമായാണ് ജോസ്.കെ.മാണിയുടെ ജനകീയം പദയാത്ര .

സാമ്പത്തിക സംവരണവും - റബ്ബർ വിലസ്ഥിരതാ ഫണ്ടും കാരുണ്യാ പദ്ധതിയും, കാർഷിക കമ്മീഷനും, താങ്ങുവില പദ്ധതിയുമെല്ലാം ജനങ്ങളോട് പറയാനുമുണ്ട്, വിശദീകരിക്കാനുമുണ്ട്.കൂട്ടത്തിലുള്ളവരെചതിക്കുന്ന മുന്നണിയല്ല സംരക്ഷിക്കുന്ന മുന്നണി തന്നെയാണ് എൽ.ഡി.എഫ് എന്നാണ് അദ്ദേഹം അണികളോട് പറയുന്നതും.

Advertisment