Advertisment

ജോസ് കെ ചാവടി ഓര്‍മ്മ ശക്തികൊണ്ട് വിദ്യാര്‍ത്ഥികളുടെ ഹൃദയം കീഴടക്കിയ അദ്ധ്യാപകന്‍

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

 

ആലപ്പുഴ .  ഞാന്‍ എട്ടാം  ക്ലാസ്സില്‍ പഠിക്കുന്ന കാലം    , ഭാഷാ  , ശാസ്ത്ര , ഗണിത വിഷയങ്ങള്‍ കഠോരമായപ്പോള്‍     അന്നത്തെ സ്റ്റുഡന്‍സ് കോച്ചിംഗ്  സെന്ററില്‍   ആദ്യമായി  ട്യൂഷന്‍  ക്ലാസ്സില്‍  ചേര്‍ന്നു.

അവിടത്തെ  പ്രധാന  അദ്ധ്യാപകനായിരുന്ന , ജോസ്  കെ  ചാവടിയായിരുന്നു  ഇംഗ്ലിഷ്  അദ്ധ്യാപകന്‍ ,ആദ്യ ദിനം  ക്ലാസ്സിലേക്ക്  സാര്‍ കടന്നു വന്നു   ഒന്നാം  അദ്ധ്യായം   പഠിപ്പിച്ചു  തുടങ്ങി .    പാഠപുസ്തകമില്ലാതെ  വിദ്യാര്‍ത്ഥികളുടെ മുഖത്തേക്കു നോക്കിയാണ്  അദ്ദേഹം    ബുക്ക്  വായിച്ചത് . വള്ളി പുള്ളി  വിസ്സര്‍ഗ്ഗങ്ങള്‍  വിടാതെയുള്ള  അദ്ദേഹത്തിന്‍റെ  പുസ്തക വായനയും  ഓര്‍മ്മശക്തിയും   തെല്ലൊന്നുമല്ല  ഞങ്ങളെ  അദ്ഭുതപ്പെടുത്തിയത് .
ഒന്‍പതിലും , പത്തിലുമൊക്കെ  ഇതാവര്‍ത്തിക്കപ്പെട്ടു , തന്നെയുമല്ല  ഒരോ കുട്ടികളുടെയും  പേരു ,വിവരങ്ങള്‍   അദ്ദേഹത്തിനു  മനപാഠമായിരുന്നു.പിന്നീട്  ഏറെക്കാലങ്ങള്‍ക്ക് ശേഷവും  എവിടെ വെച്ചു കാണുമ്പോഴും ഓരോ വിദ്യാര്‍ത്ഥിയുടേയും പേര് അദ്ദേഹം വിളിക്കുമായിരുന്നു .അദ്ദേഹത്തെ ക്കുറിച്ചുള്ള  നല്ല ഓര്‍മ്മകള്‍ക്കു  മുന്‍പില്‍  ആദരാഞ്ജലികള്‍  അര്‍പ്പിക്കുന്നു .
Advertisment