പ്രതികരണം
ഇത് കേരളം കാത്തിരുന്ന വിജയം. കണ്ണിന് മുന്നിൽ നടന്ന യഥാർഥ സംഭവങ്ങൾ കേവലം അസത്യങ്ങളും കെട്ടിച്ചമച്ചതും ആണന്ന് അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിൽ അപഹസിച്ച്, എക്കാലവും ജനങ്ങളെ വിഡ്ഢികൾ ആക്കിക്കൊണ്ടിരുന്ന സിപിഎമ്മിന് ജനങ്ങൾ കൊടുത്ത കനത്ത തിരിച്ചടിയാണ് ചാണ്ടി ഉമ്മന്റെ കന്നി അങ്ക വിജയം
വിദേശയാത്രകളിൽ തങ്ങൾക്ക് യോജിക്കാത്ത പാന്റ്സും കോട്ടും ധരിക്കാതെ വെണ്മയുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് മലയാളിയുടെ അഭിമാനമായി മാറി. വിദേശ ഭരണാധികാരികൾക്ക് മുൻപിലും അത്ഭുതമായി മാറി. നിയമസഭയിൽ മക്കളെ പറഞ്ഞു അവഹേളിച്ചപ്പോഴും എതിരാളികളുടെ മക്കൾ ആപത്തിൽ പെട്ടപ്പോൾ പറഞ്ഞത് അവരുടെ മക്കളല്ല ശത്രുക്കളെന്ന്. ഉമ്മൻ ചാണ്ടിയുടെ കബറിടം കാണാൻ വിദേശ പ്രതിനിധികളും എത്തുമ്പോൾ - ദാസനും വിജയനും
രാജ്യത്ത് അഴിമതി തടയുക എന്ന മുഖ്യലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയതാണ് "വിവരാവകാശ നിയമം 2005". ഈ നിയമപ്രകാരം ഇന്ത്യൻ പാര്‍ലമെന്റിനും നിയമസഭകൾക്കും ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും ലഭിക്കാൻ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്; ഇനിമുതൽ വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാനുള്ള ഫീസ് ചലാൻ വഴി ട്രഷറികൾ സ്വീകരിക്കില്ല; സർക്കാരുകൾ വിവരാവകാശനിയമത്തിന്റെ കഴുത്തു ഞെരിക്കുന്നു...!