Advertisment

ജോസഫ് നായിക ആത്മീയ രാജന്‍ വിവാഹിതയായി

author-image
ഫിലിം ഡസ്ക്
New Update

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടി ആത്മീയ രാജന്‍ വിവാഹിതയായി. തളിപ്പറമ്പ് സ്വദേശിയായ സനൂപാണ് നടിയെ ജീവിത സഖിയാക്കിയത്. കണ്ണൂര്‍ ധര്‍മ്മശാലയിലെ ലക്‌സോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ആത്മീയയും തളിപ്പറമ്പ് സ്വദേശി തന്നെയാണ്.

publive-image

ഐവി ശശി സംവിധാനം ചെയ്ത വെളളത്തൂവല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ്‌ ആത്മീയ. തുടര്‍ന്ന് തമിഴ് ചിത്രം മനം കൊത്തി പറവൈയില്‍ ശിവകാര്‍ത്തികേയന്‌റെ നായികയായും നടി അഭിയിച്ചു. ജോജു ജോര്‍ജ്ജ് ചിത്രം ജോസഫിലെ പ്രകടനമാണ് ആത്മീയ രാജന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. ചിത്രത്തില്‍ ജോജു ജോര്‍ജ്ജിന്‌റെ ഭാര്യയുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ആത്മീയ കാഴ്ചവെച്ചത്.

joseph actress marriage
Advertisment