Advertisment

കുവൈറ്റില്‍ മരിച്ച ജോഷി പീറ്ററിന്റെ മൃതദേഹം നാളെ പൊതുദര്‍ശനത്തിന് വയ്ക്കും; മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം വൈകുന്നേരം കൊച്ചിയിലേക്ക്‌

New Update

publive-image

കുവൈറ്റ്: കുവൈറ്റില്‍ മരിച്ച ജോഷി പീറ്ററിന്റെ (48) മൃതദേഹം നാളെ വൈകുന്നേരം ജസീറ എയര്‍വേയ്‌സില്‍ കൊച്ചിയിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സബ മോര്‍ച്ചറിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.

കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം ജോഷി മരിച്ചത്. പാലക്കാട് കൊടുതറപ്പിള്ളി വിമലഹൃദയ ഇടവകാംഗവും കുവൈറ്റ് എസ്എംഎസിഎ ഫഹാഹില്‍ ഏരിയ സെന്റ് സെബാസ്റ്റ്യന്‍ കുടുംബ യൂണിറ്റ് അംഗവുമാണ് ജോഷി. ഭാര്യ സീനിയ ജോഷി. റിയ, റെനിന്‍ എന്നിവര്‍ മക്കളാണ്.

Advertisment