Advertisment

സ്വവര്‍ഗാനുരാഗികളുടെ കഥ, ഓസ്‌കാറിനുള്ള പാകിസ്താന്റെ ഔദ്യോഗിക എന്‍ട്രി; പാകിസ്താനില്‍ നിരോധിച്ച 'ജോയ്‌ലാന്‍ഡ്' ഇന്ത്യയിലേയ്ക്ക്: റിലീസ് തീയതി പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഓസ്‌കാറിനുള്ള പാകിസ്താന്റെ ഔദ്യോഗിക എന്‍ട്രിയായ 'ജോയ്‌ലാന്‍ഡ്' എന്ന ചിത്രം വിവിധ രാജ്യങ്ങളില്‍ റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജോയ്‌ലാന്‍ഡ് ഇന്ത്യയിലും റിലീസ് ചെയ്യും. മാര്‍ച്ച് 10നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക.

സ്വവര്‍ഗാനുരാഗികളുടെ കഥയാണ് ജോയ്‌ലാന്‍ഡ് പറയുന്നത്. അതിനാല്‍ റിലീസിന് മുമ്പ് തന്നെ പാകിസ്താനില്‍ ജോയ്ലാന്‍ഡിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പാകിസ്താനില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ചിത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുകയും ചെയ്തു.

പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ജോയ്ലാന്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറി പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു. പാകിസ്താനില്‍ നിന്ന് ആദ്യമായി ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ചിത്രമെന്ന സവിശേഷതയും ജോയ്‌ലാന്‍ഡിനുണ്ട്.

Advertisment