Advertisment

എഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇടപാടുമായി ജെഎസ്ഡബ്ല്യു സിമന്റ്

New Update

publive-image

Advertisment

കൊച്ചി: ബിസിനസ്സ് ഇടപാടുകള്‍ സുഗമമാക്കുന്നതിനായി ജെഎസ്ഡബ്ല്യു സിമന്റ് ഗ്രൂപ്പ് സെയില്‍സ് & മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ആര്‍ട്ടിഫിഷ്വല്‍ ഇന്റലിജന്റ്‌സ് അടിസ്ഥാനമാക്കി ഡിജിറ്റൈസ് ചെയ്യുന്നു. എഐ അടിസ്ഥാനമാക്കി വ്യാപാര ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും ബിസിനസ്സ് ഇടപാടുകള്‍ നടത്തുന്നതിനായി ജെഎസ്ഡബ്ല്യു സിമന്റ് പ്രമുഖ സംഭാഷണ വാണിജ്യ സേവന ദാതാക്കളായ യലോചാറ്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

തങ്ങളുടെ വാണിജ്യ ഉപഭോക്താക്കള്‍ക്ക് സംഭാഷണ വാണിജ്യ സേവനങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിമന്റ് കമ്പനികളില്‍ ഒന്നാണ് ജെഎസ്ഡബ്ല്യു സിമന്റ്. വിവിധ സംഭാഷണങ്ങളിലൂടെയുള്ള ഇ-കൊമേഴ്സാണ് സംഭാഷണ വാണിജ്യം, ഇവയില്‍ സംഭാഷണം തിരിച്ചറിയല്‍, സംസാരിക്കുന്ന ആളെ തിരിച്ചറിയല്‍, സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു.

''സിമന്റ് ബിസിനസ്സില്‍ 25 എംടിപിഎ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ജെഎസ്ഡബ്ല്യു നീങ്ങുമ്പോള്‍, ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും വിതരണം ചെയ്യാനും സാങ്കേതികവിദ്യയിലും ഗവേഷണത്തിലും കൂടുതല്‍ നിക്ഷേപം ഉറപ്പാക്കുമെന്നും സാങ്കേതിക പങ്കാളിയായി യലോചാറ്റിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടനുമാണെന്നു ജെഎസ്ഡബ്ല്യു സിമന്റ് മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ത് ജിന്‍ഡാല്‍ അഭിപ്രായപ്പെട്ടു''

kochi news
Advertisment