Advertisment

ചരിത്രപരമായ വിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി: ജഡ്ജിമാരെ മൈ ലോഡ്, യുവര്‍ ലോഡ്ഷിപ്പ് അഭിസംബോധന ഒഴിവാക്കണമെന്ന് രാജസ്ഥന്‍ ഹൈക്കോടതി 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പുര്‍: ചരിത്രപരമായ വിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി. ജഡ്ജിമാരെ മൈ ലോഡ്, യുവര്‍ ലോഡ്ഷിപ്പ് അഭിസംബോധന ഒഴിവാക്കണമെന്ന് രാജസ്ഥന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

Advertisment

publive-image

ജഡ്ജിയെ ദൈവതുല്യമായി കണക്കാക്കുന്ന രീതിയാണിതെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്ക് എതിരാണ് ഇത്തരം അഭിസംബോധനകളെന്നും  കോടതി നിരീക്ഷിച്ചു. ഇത്തരം അഭിസംബോധനകള്‍ രാജ്യത്തിന്‍റെ അന്തസ്സിന് യോജിച്ചതല്ലെന്നുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

ജഡ്ജിമാരുടെ ഫുള്‍കോര്‍ട്ട് ചേര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരെ പകരം എന്ത് വിളിക്കണമെന്ന് ഉത്തരവില്‍ പറയുന്നില്ല. മുമ്പ് സുപ്രീം കോടതിയും സമാനമായ നിരീക്ഷണം 2014ല്‍ നടത്തിയിരുന്നു. ലോര്‍ഡ്ഷിപ്പ്, യുവര്‍ ഓണര്‍, മൈ ലോര്‍ഡ് അഭിസംബോധനകള്‍ നിര്‍മബന്ധമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 2009ല്‍ മദ്രാസ് ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചിരുന്നു.

Advertisment