Advertisment

റോവിന്റെ തോളിൽ ഏറി നിൽക്കുന്ന ജൂഹി ; പുതിയ ഫോട്ടോ കണ്ട് കല്യാണം ഉടന്‍ തന്നെയെന്ന് ഉറപ്പിച്ച് ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

ടെലിവിഷനിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ‌ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരസുന്ദരിയാണ് ജൂഹി റുസ്തഗി. ലച്ചുവിന്റെ വിവാഹവും ഒരുക്കങ്ങളും ആഘോഷമാക്കിയ മലയാളികള്‍ക്ക് ഇപ്പോഴിതാ താരത്തിന്റെ യഥാര്‍ത്ഥ വിവാഹമാണ് വാര്‍ത്തയാകുന്നത്. ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയിലാകെ.

Advertisment

publive-image

ഡോക്ടര്‍ രോവിന്‍ ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് ജൂഹിയുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അടുത്തിടെ ഒരു സിനിമയുടെ പൂജാ ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ ഈ സംശയം ബലപ്പെട്ടു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും പരിപാടിയില്‍ പങ്കെടുത്തത്.

ഓടിനടന്ന് രോവിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന ജൂഹിയെയാണ് ചടങ്ങിന്റെ വിഡിയോകളില്‍ കാണാന്‍ കഴിയുന്നത്. ഇതോടെയാണ് ജൂഹിയുടെ വിവാഹ വാര്‍ത്തകള്‍ ചൂടുപിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ജൂഹി പങ്ക് വെച്ച ഫോട്ടോസ് ആൺ വൈറലാകുന്നത്.

റോവിന്റെ തോളിൽ ഏറി നിൽക്കുന്ന ജൂഹിയെ ആണ് ഫോട്ടോയിൽ കാണുന്നത്. ഇരുവരും നാടൻ ലുക്കിലാണ് ഫോട്ടോയിൽ എത്തിയത്. ഇരുവർക്കും അഭിനന്ദനങ്ങളുമായി ആരാധകർ എത്തിയിരുന്നു. ഒരു സംഗീത ആല്‍ബത്തില്‍ രോവിനും ജൂഹിയും ഒന്നിച്ച്‌ അഭിനയിച്ചിട്ടുമുണ്ട്.

തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി മുന്‍പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വിവാഹം സംബന്ധിച്ച്‌ നടിയുടെ ഭാ​ഗത്തുനിന്ന് യാതൊരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല.

Advertisment