Advertisment

ജസ്റ്റിസ്‌ കമാല്‍പാഷ റിയാദിലെത്തി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം .

author-image
admin
Updated On
New Update

റിയാദ്: ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ്‌ കമാല്‍പാഷ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ന്ദര്‍ശനത്തിനായി സൗദി അറേബ്യയുടെ തലസ്ഥാനംമായ റിയാദില്‍ എത്തി ആഗോള മലയാളി കൂട്ടായ്മ യായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ മൂന്നാമത് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് സൗദിയില്‍ എത്തിയത് റിയാദ് കിംഗ്‌ ഖാലിദ്‌ ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍  പത്നിക്കൊപ്പം എത്തിയ അദ്ദേഹത്തെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രെസിഡന്റ് റാഫി പാങ്ങോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു .

Advertisment

publive-image

ഭാരവാഹികളായ ഷിബു ഉസ്മാൻ , ഷാജഹാൻ ചാവക്കാട് ,അലോഷ്യസ് വില്യം മുജീബ് കായംകുളം ,ബിനു .കെ തോമസ് ,രാജു പാലക്കാട് ,അസ്‌ലം പാലത്ത് ,ഷരിക്ക് തൈക്കണ്ടി ,സലിം വലിലപ്പുഴ,ഫുവാദ് ,റസ്സൽ ,ജിബിൻ സമദ് ,സോണി കുട്ടനാട് ,സജിൻ ,മണിലാൽ അടക്കമ്മുള്ള പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു

publive-image

വ്യാഴം വൈകുന്നേരം 7ന് എക്‌സിറ്റ് 8 ലെ ഫഹാസ് ദൗറിക്കടത്തുള്ള അംബ്രതോറ സെലിബ്രറ്റി ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം കമാല്‍ പാഷ ഉത്ഘാടനം ചെയ്യും ചടങ്ങില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും .

publive-image

റിയാദിലെ പരിപാടികള്‍ക്ക് ശേഷം ഉംറ നിര്‍വഹിക്കാന്‍ പുറപെടുന്ന അദ്ദേഹം 20, 21 തിയ്യതികളില്‍ ജിദ്ദയിലും 22 , 23 തിയ്യതികളില്‍ ദാമ്മാമിലും ജുബൈലിലും പി എം എഫ പ്രതിനിധി സമ്മേളനത്തിലും ആഘോഷ പരിപാടികളിലും പങ്കെടുക്കും ഇരുപത്തിയാറിന് നാട്ടിലേക്ക് തിരിക്കും

 

 

Advertisment