ബാബറി മസ്ദിജ് ഭൂമി തര്‍ക്ക കേസില്‍ നിന്നും ജസ്റ്റിസ് ലളിത് പിന്‍വാങ്ങിയത് കേസിലെ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ന്യൂ​ഡ​ല്‍​ഹി: ബാ​ബ​റി മ​സ്ജി​ദ് ഭൂ​മി ത​ര്‍​ക്ക കേ​സി​ലെ ക​ക്ഷി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തുടര്‍ന്നാണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ വാ​ദം കേ​ള്‍​ക്ക​ലി​ല്‍​നി​ന്ന് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് പി​ന്‍​വാ​ങ്ങി​യ​ത്. ബാ​ബ​റി മ​സ്ജി​ദ് ഭൂ​മി ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അനുബന്ധ കേ​സി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന​തി​നാ​ലാ​ണ് ജ​സ്റ്റീ​സ് ല​ളി​ത് പി​ന്‍​വാ​ങ്ങി​യ​ത്.

മു​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​ല്യാ​ണ്‍ സിം​ഗി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യി 1994 ല്‍ ​ല​ളി​ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. ബാ​ബ​റി മ​സ്ജി​ദ് 1992 ഡി​സം​ബ​ര്‍ ആ​റി​ന് തകര്‍ക്കപ്പെടുമ്പോള്‍
ക​ല്യാ​ണ്‍ സിം​ഗ് ആ​യി​രു​ന്നു യു​പി മു​ഖ്യ​മ​ന്ത്രി. ഇ​ക്കാ​ര്യം മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ രാ​ജീ​വ് ധ​വാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നെ ചൂ​ണ്ടി​ക്കാ​ട്ടി.

ബെ​ഞ്ചി​ല്‍​നി​ന്ന് ല​ളി​ത് മാ​റ​ണ​മെ​ന്ന് താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും രാ​ജീ​വ് ധ​വാ​ന്‍ പ​റ​ഞ്ഞു. പി​ന്നാ​ലെ ല​ളി​ത് ത​ന്നെ ബെ​ഞ്ചി​ല്‍​നി​ന്ന് ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ല​ളി​തി​നു പ​ക​രം മ​റ്റൊ​രു ജ​ഡ്ജി​യെ ഉ​ള്‍​പ്പെ​ടു​ത്തി വാ​ദം കേ​ള്‍​ക്കാ​ന്‍ കേ​സ് 26 ലേ​ക്ക് മാ​റ്റി.

×