Advertisment

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്; നോട്ടീസ് നല്‍കിയത് കെ.സി വേണുഗോപാല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. കെസി വേണുഗോപാല്‍ എംപിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചതും അവകാശലംഘനമെന്ന് കോണ്‍ഗ്രസ് നോട്ടീസില്‍ ആരോപിക്കുന്നു.

publive-image

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ഈ സത്യവാങ്മൂലം ഉദ്ധരിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Advertisment