Advertisment

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക തീരുമാനം വൈകില്ലെന്ന് കെ സി വേണുഗോപാൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ദില്ലി: കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടിക വേഗത്തിൽ പൂർത്തിയാക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നാളെ സ്ക്രീനിംഗ് കമ്മിറ്റിയിൽ പങ്കെടുക്കാൻ കേരളത്തിലെ നേതാക്കൾ ദില്ലിയിലെത്തുന്നുണ്ടെന്നും തീരുമാനം വൈകില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

നാളെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ ദില്ലിയിലെത്തും. അവരുമായി സ്ഥാനാർത്ഥിപ്പട്ടിക സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയതിന് ശേഷം അവസാന പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. അവിടെയും തീരുമാനം വൈകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു . ഇന്ത്യയിലൊട്ടാകെ ബിജെപിയാണ് കോൺഗ്രസിന്‍റെ എതിരാളി. പക്ഷേ കേരളത്തിലെ ബിജെപിയെ കാര്യമാക്കുന്നില്ലെന്നും ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Advertisment