Advertisment

കോണ്‍ഗ്രസിന് സര്‍ജറിയല്ല നല്ല സ്ഥാനാര്‍ത്ഥികളെയാണ് അത്യാവശ്യമായി വേണ്ടതെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റ് പദവി ഇനി വേണ്ട ! അധ്യക്ഷ പദവിയില്‍ പുതുമുഖങ്ങള്‍ വരട്ടെ. തന്നെ കേരളത്തിലെ നേതൃത്വം തഴയുന്നുവെന്നും മുരളീധരന് പരാതി. തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയില്‍ എപ്പോഴും തനിക്ക് സംരക്ഷണം നല്‍കുന്നത് സോണിയയും രാഹുലും - തുറന്നു പറഞ്ഞ് മുരളീധരന്‍

New Update

publive-image

Advertisment

കോഴിക്കോട്: കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇനിയില്ലെന്ന് കെ മുരളീധരന്‍. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് താന്‍ രണ്ടര വര്‍ഷം പദവി വഹിച്ചതാണെന്നും ഇനി പുതുമുഖങ്ങള്‍ വരട്ടെയുമെന്നുമാണ് മുരളീധരന്റെ നിലപാട്. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തില്‍ മടങ്ങിയെത്തുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറയുന്നു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളീധരന്‍ തന്റെ നിലപാട് പറഞ്ഞത്.

പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണ്. പലപ്പോഴും തഴയപ്പെടുന്നു. പത്തംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയത് ഹൈക്കമാന്‍ഡ് ആണെന്നും മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രീയ കാര്യസമിതി നോക്കുകുത്തിയായിരുന്നു. അതുപോലെ തന്നെ പത്തംഗ തെരഞ്ഞെടുപ്പ് സമിതി നോക്കുകുത്തിയായി മാറി. ചര്‍ച്ചയൊന്നും കൂടാതെ പല മണ്ഡലങ്ങളിലും പലരും സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വയ്ക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും കെ മുരളീധരന്‍ എംപി. പറഞ്ഞു. നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂവെന്നും ഒരു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുളള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു. വടകരയുടെ കീഴിലുളള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് ഇരുമുന്നണികളും തമ്മില്‍ നടക്കുന്നത്.

തന്റെ സജീവ സാന്നിദ്ധ്യം ഏഴിടത്തും വട്ടിയൂര്‍ക്കാവിലും ആവശ്യമാണ്. അങ്ങനെ ഓരോ എംപിമാരും അവരവരുടെ മണ്ഡലങ്ങള്‍ നോക്കിയാല്‍ മാത്രമേ കാര്യമുളളൂവെന്നും ഈ മണ്ഡലങ്ങള്‍ക്ക് പുറമെ മറ്റൊരിടത്തും പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് സര്‍ജറിയല്ല സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് അത്യാവശ്യമായി വേണ്ടത്. അവിടെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം. ബിജെപി- സിപിഎം കൂട്ടുകെട്ട് തുറന്നുകാണിക്കും.

kozhikode news k muralidharan
Advertisment