Advertisment

ജീവിത പ്രാരാബ്ധങ്ങൾക്കിടയില്‍ നിർധനരായ അഞ്ച് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സഹായമൊരുക്കി കബീർ പൊന്നാട്

author-image
ജോസ് ചാലക്കൽ
Updated On
New Update

മണ്ണഞ്ചേരി: ജീവിതം പ്രാരാബ്ധങ്ങൾക്കിടയിലാണെങ്കിലും നിർധനരായ അഞ്ച് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സഹായമൊരുക്കി ടി.വികൾ വാങ്ങി കൊടുത്ത് ഒരു സാധാരണക്കാരൻ.പൊന്നാട് കറ്റാനത്ത് വീട്ടിൽ കബീർ പൊന്നാട് സുമനസിന് ഉടമയായാണ് പുതുമാതൃക തീർത്തത്.

Advertisment

publive-image

മണ്ണഞ്ചേരി ഗവ.ഹൈ സ്കൂളിലെ എസ്.എം.സി മുൻ ചെയർമാൻ കൂടിയായ കബീർ ലോക്ക് ഡൌൺ കാലത്ത് തീർത്തത് ഉത്തമ മാതൃക. മീൻ കച്ചവടം ഉപജീവനമാർഗമാക്കിയ കബീർ അതിൽ നിന്നും കിട്ടിയ തുകയും മറ്റും ചേർത്താണ് ടി.വി വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയത്.

എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്മാണ് ഇദ്ദേഹം.ഭാര്യ ഭാര്യ ഹബീബായും നാല് മക്കളും മാതാവും അടങ്ങുന്ന കുടുംബം പിന്തുണയുമായി കൂടെയുണ്ട്.

kabeer ponnadu
Advertisment