Advertisment

കല(ആർട്ട്) കുവൈറ്റ് പ്രധിനിധികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കല(ആർട്ട്) കുവൈറ്റ് പ്രധിനിധികൾ ബഹുമാന്യ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജ് അവർകളെ ഇന്ത്യൻ എംബസ്സിയിൽ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി. പ്രതിനിധികൾ കുവൈത്തിലെ ഇന്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും ആശങ്കകളും അംബാസഡറെ ധരിപ്പിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസ് പുനരാരംഭിക്കുന്നത് ഉൾപ്പെടെ, കോവിഡ്-19 വാക്സിൻ ഇന്ത്യൻ തൊഴിലാളികൾക്കും ലഭ്യമാകത്തക്കവണ്ണം ഇടപെടണമെന്നും, ദയനീയ അവസ്ഥയിലുള്ള രോഗികൾക്കും നാടുകടത്തൽ കേന്ദ്രത്തിൽ എത്തപ്പെടുന്ന നിരാലംബർക്കും സൗജന്യ വിമാന ടിക്കറ്റുകൾ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ എംബസിയുടെ അനുഭാവപൂർവമായ പരിഗണനയും അനുകൂല നടപടികളും ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

നിലവിലെ കോവിഡ്-19 പ്രതിസന്ധി കാരണം ഇന്ത്യൻ തൊഴിലാളികൾ പ്രത്യേകിച്ച് കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾ ഒരു വർഷത്തിൽ കൂടുതലായി വാർഷിക അവധി നീട്ടിവെക്കുവാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതിനുള്ള കാരണം അവധി കഴിഞ്ഞു തിരിച്ചു വരുന്നതിനായി അവർക്ക് മറ്റൊരു രാജ്യത്തിലൂടെ സഞ്ചരിച്ച് 15 ദിവസം അവിടെ താമസിക്കുകയും അതിനുശേഷം 14 ദിവസത്തെ ക്വാറന്റൈൻ കുവൈറ്റിൽ പാലിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ സാഹചര്യം നിമിത്തം മിക്ക തൊഴിലാളികളും വളരെക്കാലമായി മാനസിക പിരിമുറുക്കത്തിലും വിഷാദത്തിലുമാണ്. ഈ അവസ്ഥയെ മറികടക്കാനുള്ള ആത്യന്തിക പരിഹാരം ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് മടങ്ങാൻ അനുവദിക്കുക എന്നതാണ്. കല (ആർട്ട്) കുവൈറ്റ് പ്രതിനിധികൾ ഇക്കാര്യത്തിൽ ക്രിയാത്‌മകവും ഉചിതമായതുമായ ഇടപെടലിന് അംബാസഡറോട് അഭ്യർത്ഥിച്ചു.

ഇക്കാര്യത്തിൽ അംബാസിഡർ നടത്തിവരുന്ന ശ്രമങ്ങളും ഇടപെടലുകളും അദ്ധേഹം പ്രതിപാദിച്ചു. അതുപോലെ കോൺസുലാർ സേവനങ്ങളും ക്ഷേമ നടപടികളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളും അദ്ദേഹം അറിയിച്ചു. കൂടാതെ എംബസിയിൽ എത്തുന്ന ഏതൊരാൾക്കും ഉച്ചഭക്ഷണം ആവശ്യമെങ്കിൽ അത് ലഭ്യമാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കാൻ പോകുന്നുണ്ട് എന്നും അദ്ധേഹം പറഞ്ഞു.

നിലവിലെ കോവിഡ്-19 പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനും ആവശ്യങ്ങൾക്കുമായി എംബസി സ്വീകരിച്ച പരിഹാര നടപടികളെയും ശ്രമങ്ങളെയും അതുപോലെ കോൺസുലർ സേവനങ്ങളുടെ മെച്ചപ്പെടുത്തൽ, ഓപ്പൺ ഹൗസ് എന്നിവയെയും പ്രതിനിധികൾ സ്വാഗതം ചെയ്യുകയും സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.

കല(ആർട്ട്) കുവൈറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചു അംബാസിഡർ വിശദമായി ചോദിച്ചറിഞ്ഞു. സംഘടന ഈ വർഷം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തിയ അവരുടെ അഭിമാന പരിപാടി ‘നിറം 2020’ ശിശുദിന ചിത്രരചന മത്സരത്തെക്കുറിച്ചും അദ്ധേഹത്തെ ധരിപ്പിച്ചു

കലാ (ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി പി, ജനറൽ സെക്രട്ടറി ശിവ കുമാർ, ട്രഷർ ഹസ്സൻ കോയ എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയ്സൺ ജോസഫ്, സുനിൽ കുമാർ, രാഗേഷ് പി, ഡി, അഷ്‌റഫ് വിതുര എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Advertisment