Advertisment

യാത്രയയപ്പു നൽകുന്നു

New Update

കുവൈറ്റ് :മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം കുവൈറ്റിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യം കൊണ്ട് സമ്പുഷ്ടമാക്കിയ പ്രശസ്ത എഴുത്തുകാരി ലിസി കുര്യാക്കോസിന് കലാ (ആർട്) കുവൈറ്റ് ഊഷ്മളമായ യാത്രയയപ്പു നൽകുന്നു.

ഏപ്രിൽ 21 ശനിയാഴ്ച വൈകീട്ട് 6:30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.

ഏവരെയും സ്നേഹപൂർവ്വം യാത്രയയപ്പു സമ്മേളനത്തിലേക്ക്‌ സഹൃദയം സ്വാഗതം ചെയ്യുന്നതായി കലാ (ആർട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ് ജനറൽ സെക്രട്ടറി സുനിൽ കുമാർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

kuwait
Advertisment