Advertisment

കമല്‍ ഹാസന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് അറിയിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ കമലിന്റെ നെഞ്ചില്‍ തലവെച്ച് ഷര്‍ട്ടില്‍ മുറുകെ പിടിച്ച് കുഞ്ഞ് (വീഡിയോ)

author-image
ഫിലിം ഡസ്ക്
New Update

Advertisment

ചെന്നൈ: കമല്‍ ഹാസനെ മുറുകെ പിടിച്ച് പിടിവിടാതെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് മോളാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ താരം. ധര്‍മപുരി ജില്ലയിലെ നല്ലംപള്ളിയില്‍ ആണ് സംഭവം. കമല്‍ ഹാസന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് അറിയിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ കാറിന്റെ മുകള്‍ വശത്ത് നിന്നു കൊണ്ട് എല്ലാവരെയും അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. കമലിന്റെ അടുത്തേക്ക് ഒരാള്‍ കുഞ്ഞിനെ നീട്ടി. രണ്ടു കൈകള്‍ കൊണ്ട് കുഞ്ഞിനെ മാറോട് ചേര്‍ത്ത ശേഷം തിരികെ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ തിരികെ പോകാന്‍ മടികാണിച്ച് പിന്നെയും ചേര്‍ന്ന് കിടക്കുകയാണ് കുഞ്ഞ്. ഇത് ആള്‍ക്കൂട്ടത്തില്‍ വലിയ ചിരി ഉയര്‍ത്തി.

‘മക്കള്‍ നീതി മയ്യം’ എന്നാണ് കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് കമല്‍.

 

 

Advertisment