Advertisment

ഇവനൊരു സൂപ്പര്‍താരമായി മാറുമെന്ന് അന്നേ അറിയാമായിരുന്നെന്ന് കാളിദാസനെപ്പറ്റി സത്യന്‍ അന്തിക്കാട് ! കാരണം ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ ഭാവിയില്‍ ഒരു സൂപ്പര്‍ താരമായി മാറുമെന്ന് തനിക്ക് മുന്‍പേ തോന്നിയിരുന്നെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് .

നാലാം വയസ്സില്‍ ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍'.

എന്നാല്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കാളിദാസ് നല്ല പിടിവാശിക്കാരനായിരുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ഒരു ടിവി പ്രോഗ്രാമിനിടെയാണ് ഇക്കാര്യം സത്യന്‍ വ്യക്തമാക്കിയത്.

ഷോട്ട് എടുത്തു കഴിയുമ്പോള്‍ എല്ലാവരും കയ്യടിക്കണം, ഐസ്‌ക്രീം വാങ്ങി തരണം, തോളത്ത് എടുത്തു ചുറ്റാന്‍ കൊണ്ട് പോകണം എന്നൊക്കെയുള്ള നിര്‍ബന്ധബുദ്ധി കാളിദാസിന് ഉണ്ടായിരുന്നുവെന്നു സത്യന്‍ അന്തിക്കാട് പങ്കുവെച്ചു.

publive-image

അന്നേ തോന്നിയിരുന്നു കാളിദാസ് വളരുമ്പോള്‍ ഒരു സൂപ്പര്‍ താരമായി മാറുമെന്ന്. കാരണം ക്യാമറയെ ഒന്നും ഫേസ് ചെയ്യാന്‍ യാതൊരു മടിയും കണ്ണന് ഉണ്ടായിരുന്നില്ല എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു, എന്തും ചെയ്യാം എന്ന ഈസിയായ മനോഭാവമായിരുന്നു കണ്ണന് ഉണ്ടായിരുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു .

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ജയറാമിന്റെ മകന്‍ കാളിദാസിന്റെ പൂമരം റിലീസാകുന്നത്. ആദ്യ നായകനായുള്ള കാളിദാസിന്റെ വരവിനെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

jayaram malayala cinema
Advertisment