Advertisment

സഹകരണ മേഖലയിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ജനകീയ സംരംഭമായി നീതിസ്റ്റോർ വി.കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു

New Update

publive-image

മണ്ണാർക്കാട്: വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഗുണമേന്മയും മികച്ച സേവനവും ഉറപ്പുവരുത്തി കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക് പലചരക്ക് സാധനങ്ങളുടെ നീതി സ്റ്റോര്‍ ആരംഭിച്ചു.

കരിമ്പ പള്ളിപ്പടി മലബാർ പ്ലാസയിൽ തുടങ്ങിയ നീതി സൂപ്പർ മാർക്കറ്റ് വി.കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.എം മുഹമ്മദ് ഹാരിസ് അധ്യക്ഷനായി.

മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള ആദ്യ വിൽപന നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സഹകരണ സംഘം സാരഥികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പൗരപ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. ബാങ്ക് വൈസ് പ്രസിഡന്റ് ജോൺ കുര്യൻ സ്വാഗതവും ബാങ്ക് സെക്രട്ടറി

ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.

palakkad news
Advertisment