മുഖ്യമന്ത്രി കമല്‍നാഥിനെ പരിഹസിച്ച് വീഡിയോ പ്രചരിപ്പിച്ച പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

Friday, January 11, 2019

ജ​ബ​ല്‍​പു​ര്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പു​രി​ല്‍ മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥി​നെ പ​രി​ഹ​സി​ച്ച പ്ര​ധാ​ന അ​ധ്യാ​പ​ക​ന് സ​സ്പെ​ന്‍​ഷ​ന്‍. ക​നി​ഷ്ട ബു​നി​യാ​ഡി മി​ഡി​ല്‍ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ മു​കേ​ഷ് തി​വാ​രി​യെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ മു​കേ​ഷ് പ​രി​ഹ​സി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി ന​ല്‍​കി. മു​കേ​ഷി​നെ​തി​രെ ക​ന​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​കേ​ഷ് തി​വാ​രി​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

×