Advertisment

തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കും ,എന്നാല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ല ;ഡല്‍ഹിയില്‍ സഖ്യം അനിവാര്യമാണെന്ന് കമല്‍നാഥ്

New Update

ഡല്‍ഹി : ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കില്ലെന്നും സഖ്യം അനിവാര്യമാണെന്നും കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥ്. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാല്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യം ഉണ്ടാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

സീറ്റുകള്‍ ഒറ്റയ്ക്ക് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിക്ക് അവിടെ അധികാരം പിടിച്ചെടുക്കാന്‍ കഴിയില്ല. അവരുമായി സഖ്യമുണ്ടാക്കാന്‍ പ്രധാനപ്പെട്ട പാര്‍ട്ടികളൊന്നും തയ്യാറാവുകയുമില്ല. – കമല്‍ നാഥ് പറഞ്ഞു.

” തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കും എന്നാല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യധാരണ ഉണ്ടാക്കുന്നതാണ് നല്ലത്. ”- അദ്ദേഹം പറഞ്ഞു.

Advertisment