Advertisment

ദുർഗന്ധം മൂലം ചായക്കടയിലിരിക്കാന്‍ സാധിക്കുന്നില്ല...പാലക്കാട് റോഡരികിലെ കാനയിലെ മാലിന്യം കോരി പുറത്തിട്ടത് യാത്രക്കാർക്കും പരിസരത്തെ സ്ഥാപനങ്ങൾക്കും ശല്യമായി മാറിയതായി പരാതി

New Update

പാലക്കാട് റോഡരികിലെ കാനയിൽ നിറഞ്ഞ മാലിന്യം കോരി പുറത്തിട്ടത് യാത്രക്കാർക്കും പരിസരത്തെ സ്ഥാപനങ്ങൾക്കും ശല്യമായി മാറിയതായി പരാതി.അയ്യപ്പുരം സെന്‍ററിലാണ് കാനയിലെ മാലിന്യം കോരി റോഡിലേക്കിട്ടത്.

Advertisment

publive-image

ദുർഗന്ധം മൂലം തൊട്ടടുത്ത ചായക്കടയിലിരുന്ന് ചായക്കുടിക്കാൻ പോലും കഴിയുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു.

ഇടുങ്ങിയ റോഡായതു കൊണ്ട് അരികിലൂടെ പോകുന്ന കാൽനടക്കാർ ചിലപ്പോൾ ഈ മാലിന്യത്തിൽ ചവിട്ടിയാണ് കടന്നു പോകേണ്ടത്. കുപ്പി ചില്ലുകളടക്കം ഈ മാലിന്യത്തിൽ ഉള്ളതുകൊണ്ടു് അപകട സാദ്ധ്യതയും വർദ്ധിക്കുന്നു. കാന വൃത്തിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

kana issue complaint
Advertisment