Advertisment

മുംബൈ നഗരസഭക്കെതിരേ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഓഫീസ് കെട്ടിടം മുംബൈ നഗരസഭ പൊളിച്ചതിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ട് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നല്‍കിയ പരാതില്‍ ഭേദഗതി വരുത്തി രണ്ട് കോടിയാണ് നഷ്ടപരിഹാരമായി ബൃഹദ് മുംബൈ കോര്‍പ്പറേഷനില്‍ നിന്ന് ആവശ്യപ്പെട്ടത്.

വിലപിടിപ്പുള്ള വസ്തുക്കളടക്കം തന്റെ ബംഗ്ലാവിന്റെ 40 ശതമാനവും നിയമവിരുദ്ധമായി അധികൃതര്‍ പൊളിച്ചെന്ന് കങ്കണ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. നേരത്തെ നല്‍കിയ 29 പേജുള്ള പരാതി ഭേദഗതി ചെയ്ത് 92 പേജുള്ള പരാതിയാണ് പുതുതായി നല്‍കിയത്.

മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് പൊളിച്ചുമാറ്റലെന്നും അവര്‍ ഹര്‍ജിയില്‍ ആരോപിച്ചു. ബാന്ദ്രയിലെ പാലി ഹില്ലില്‍ പാര്‍പ്പിടകേന്ദ്രമെന്നു പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തിയെന്നായിരുന്നു മുംബൈ നഗരസഭാധികൃതരുടെ ആരോപണം.

അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കങ്കണയുടെ മണികര്‍ണിക ഫിലിംസിന്റെ ഓഫീസിനുമുന്നില്‍ നോട്ടീസ് പതിച്ചതിനുശേഷമാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്. കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത് വന്‍ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. അനധികൃതമായി നിര്‍മ്മിച്ച ഭാഗമാണ് പൊളിച്ചു നീക്കിയതെന്ന് ബിഎംസി പറഞ്ഞെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തു.

Advertisment