Advertisment

16.5 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിൽ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : എക്സൈസ് സർക്കിൾ ഓഫീസും, റെയിൽവേ പോലീസും ചേർന്ന് പാലക്കാട് റയിൽവേ പ്ലാറ്റ്ഫോം പരിസരത്ത് നടത്തിയസംയുക്തപരിശോധനയിൽ അന്യജില്ലകളിലേക്ക് കടത്തുന്ന 16.5 kg കഞ്ചാവ് ,ലിബിൻ s/o ബേബി 29 വയസ്സ് ,തൃശൂർ സ്വദേശി എന്നയാളിൽ നിന്ന് പിടിച്ചെടുത്ത് കേസാക്കി കോടതിയിൽ ഹാജരാക്കി, കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Advertisment

publive-image

റോഡ് മാർഗ്ഗമുള്ള വാഹന പരിശോദനശക്തമാകയാൽധാരാളംലഹരിപദാർത്ഥങ്ങൾ റെയിൽവേ മാർഗ്ഗം കേരളത്തിലെഅന്യജില്ലകളിലേക്ക് കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിലാണ്, സംയുക്ത പരിശോധന നടത്തിയത്.

പരിശോധന നിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ .P. അനിൽകുമാറിന്റെ നിർദ്ദേശാനുസരണം,എക്സൈസ്ഇൻസ്പെകടർ എ ശ്രീധരൻ പ്രിവന്റീവ് ഓഫീസർമാരായ ജയകുമാർടി.ജെ,സന്തോഷ് എൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി.ആർസുനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർ സനൂജ് സി, അഹമ്മദ് കബീർ, എക്സൈസ് ഡ്രൈവർ കൃഷ്ണകുമാർ എന്നിവരും റയിൽവേ സി.ഐ.ബി, ആർ.പി.എഫ് ലെ എ.എസ്.ഐ സാജു.കെ ,ഹെഡ്കോൺസ്റ്റബിൾ സജിഅഗസ്റ്റിൻ, കോൺസ്റ്റബിൾ സവിൻ.എന്നിവരുംകൃത്യത്തിൽ സജീവ പങ്കു വഹിച്ചു.

kanjavu case arrest
Advertisment