Advertisment

കണ്ണൂരില്‍ ഏഴു വയസ്സുകാരന്‍ കഴുത്തില്‍ സാരി കുരുങ്ങി മരിച്ചു

New Update

കണ്ണൂര്‍ : കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ കഴുത്തില്‍ സാരി കുരുങ്ങി മരിച്ചു. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Advertisment

publive-image

റിജ്വല്‍ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടില്‍ വച്ച്‌ മരിച്ചത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു.

സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്നും ചക്കരക്കല്‍ സിഐ വിനോദന്‍ പറഞ്ഞു.

KANNUR DEATH
Advertisment