Advertisment

കണ്ണൂരിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച്‌ പ്രതി രക്ഷപ്പെട്ടു

New Update

കണ്ണൂര്‍: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച്‌ പ്രതി ഓടി രക്ഷപ്പെട്ടു.

തളിപ്പറമ്ബ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പിവി ബാലകൃഷ്ണനും സംഘവും ചേര്‍ന്ന് കുറ്റൂര്‍ ഭാഗത്ത് താറ്റിയേരിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.

Advertisment

publive-image

എക്‌സൈസുകാരെ കണ്ടതോടെ ബൈക്കും മദ്യവും ഉപേക്ഷിച്ച്‌ പ്രതി രക്ഷപ്പെടുകയായിരുന്നു. മദ്യകടത്ത് സജീവമായതോടെ പ്രദേശത്ത് എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

92 കുപ്പികളിലായി (46 ലിറ്റര്‍) വിദേശമദ്യം കണ്ടെടുത്ത് കേസെടുത്തു. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആര്‍.ടി. ഓഫീസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

Advertisment