Advertisment

താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടില്ല....പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​യ്ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​ത്: ഡ​ല്‍​ഹി ക​ലാ​പ​ത്തി​നു കാ​ര​ണ​മാ​യെ​ന്നു ക​രു​ത​പ്പെ​ടു​ന്ന വി​ദ്വേ​ഷ പ്ര​സം​ഗ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ക​ലാ​പ​ത്തി​നു കാ​ര​ണ​മാ​യെ​ന്നു ക​രു​ത​പ്പെ​ടു​ന്ന വി​ദ്വേ​ഷ പ്ര​സം​ഗ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര. താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​യ്ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും ക​പി​ല്‍ മി​ശ്ര പ​റ​ഞ്ഞ​താ​യി പി​ടി​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

publive-image

ഫോ​ണി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. രാ​ഷ്ട്രീ​യ​ക്കാ​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ ത​ന്നെ കു​റ്റം​പ​റ​യു​ന്നു. എ​ന്നാ​ല്‍ താ​ന്‍ അ​തി​ല്‍ ഭ​യ​പ്പെ​ടു​ന്നി​ല്ല. കാ​ര​ണം താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല എ​ന്ന് ക​പി​ല്‍ മി​ശ്ര പ​റ​ഞ്ഞ​താ​യാ​ണ് പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച ക​പി​ല്‍ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്‍ സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രാ​യ റാ​ലി ഡ​ല്‍​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഈ ​റാ​ലി​യി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് മി​ശ്ര ന​ട​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ജാ​ഫ​റാ​ബാ​ദി​ല്‍ മ​റ്റൊ​രു ഷ​ഹീ​ന്‍​ബാ​ഗ് ഉ​ണ്ടാ​കാ​ന്‍ അ​നു​വ​ദി​ച്ചു കൂ​ടാ എ​ന്ന് ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Advertisment