Advertisment

'മഹത്വമുള്ള മകനായിരുന്നു അവൻ; മറ്റുള്ളവർക്ക് അവശ്യനേരത്ത് സഹായമെത്തിക്കാൻ എപ്പോഴും ഒന്നാമനായിരുന്നു; അവന്റെ അധ്യാപകർ ഇപ്പോഴും അവനെ അഭിനന്ദിക്കുകയാണ്; മകനെക്കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി ക്യാപ്റ്റൻ ഡിവി സാഠേയുടെ മാതാവ് നീലാ സാഠേ

New Update

ഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പൈലറ്റ് ഡിസി സാഠേയുടെ മരണത്തില്‍ മാതാപിതാക്കള്‍ . മകനെക്കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി ക്യാപ്റ്റൻ ഡിവി സാഠേയുടെ മാതാവ് നീലാ സാഠേ. 'മഹത്വമുള്ള മകനായിരുന്നു അവൻ. മറ്റുള്ളവർക്ക് അവശ്യനേരത്ത് സഹായമെത്തിക്കാൻ എപ്പോഴും ഒന്നാമനായിരുന്നു.

Advertisment

publive-image

അവന്റെ അധ്യാപകർ ഇപ്പോഴും അവനെ അഭിനന്ദിക്കുകയാണ്.' നീലാ സാഠേയുടെ വാക്കുകൾ എഎൻഐ ട്വീറ്റിൽ കുറിച്ചിരിക്കുന്നു. വെള്ളിയാഴ്ച 7.41 ന് കോഴിക്കോട് കരിപ്പൂർ നടന്ന വിമാനാപകടത്തിൽ പൈലറ്റ് ഡി വി സാഠേയും കോ പൈലറ്റും കൊല്ലപ്പെട്ടിരുന്നു. ഇവരുൾപ്പെടെ 18 പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടു.

എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്‍ധ വൈമാനികരിലൊരാളായിരുന്നു ക്യാപ്റ്റൻ ഡി വി സാഠെ. മുപ്പത് വർഷത്തോളം ഫ്ലൈയിംഗ് എക്സ്പീരിയൻസുള്ളയാൾ. പരമാവധി ജീവനുകൾ രക്ഷിക്കാൻ ശ്രമിച്ചതിന് ശേഷമാണ് ക്യാപ്റ്റൻ സാഥേ ജീവൻ വെടിഞ്ഞത്.

 

 

plane crash karipur clash
Advertisment