ബാംഗ്ലൂര്‍ : അടുത്ത മാസം കര്‍ണാടക നിയസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തന്നെ മത്സരിക്കു൦. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയപ്പോഴാണ് സിദ്ധരാമയ്യയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത് .
സിദ്ധരാമയ്യ നേരത്തെ മത്സരിച്ചിരുന്ന വരുണ മണ്ഡലത്തില്‍ മകന്‍ ഡോ.യതീന്ദ്രയാണ് മത്സരിക്കുന്നത്. നേരത്തെ അദ്ദേഹം രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചാമുണ്ഡേശ്വരിയില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേരുള്ളത്.
224 അംഗ നിയമസഭയിലേക്ക് മെയ് 12-നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മെയ് 15-ന് വോട്ടെണ്ണലും. മുഖ്യപ്രതിപക്ഷമായ ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.
ആദ്യഘട്ടപട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യദ്യൂരപ്പ ശികരിപുരയില്‍ നിന്നാണ് ജനവിധി തേടുന്നത്