Advertisment

കര്‍ണാടകയില്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ കഞ്ചാവ് കൃഷി ... കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡില്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

New Update

ബംഗളൂരു: കര്‍ണാടകയില്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ കഞ്ചാവ് കൃഷി നടത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

Advertisment

publive-image

കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റിലായത്. എല്‍എസ്ഡി എന്നറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈതൈലാമൈഡ് ഉള്‍പ്പെടെയുള്ള മരുന്നുകളും പരിശോധനയില്‍ കണ്ടെത്തി.

ഡാര്‍ക്ക് വെബ് വഴി നെതര്‍ലാന്‍ഡില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വിത്തുകള്‍ വാങ്ങിയത്. അപ്പാര്‍ട്ട്‌മെന്‍റിന്‍റെ അകത്ത് പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് കഞ്ചാവ് കൃഷി നടത്തിയത്.

അന്തരീക്ഷ താപം ക്രമീകരിക്കാനായി എന്‍ഇഡി ലൈറ്റുകളും ക്രമീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി.

karnadaka
Advertisment