Advertisment

ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​ത്തി​ല്‍ ഗോ​സം​ര​ക്ഷ​ക​ര്‍​ക്ക്​ ന​ല്‍​കു​ന്ന നി​യ​മ​സം​ര​ക്ഷ​ണം കർണ്ണാടക സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചേ​ക്കും

New Update

publive-image

Advertisment

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ഓര്‍​ഡി​ന​ന്‍​സി​ലൂ​ടെ ന​ട​പ്പാ​യ ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​ത്തി​ല്‍ ഗോ​സം​ര​ക്ഷ​ക​ര്‍​ക്ക്​ ന​ല്‍​കു​ന്ന നി​യ​മ​സം​ര​ക്ഷ​ണം സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചേ​ക്കും.

ഗോ​വ​ധ നി​രോ​ധ​ന ബി​ല്ലി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി​യി​ല്‍ ക​ര്‍​ണാ​ട​ക ഹൈ​േ​കാ​ട​തി സ​ര്‍​ക്കാ​റി​െന്‍റ വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

ക​ന്നു​കാ​ലി​ക​ളു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രെ​യ​ട​ക്കം ത​ട​യു​ക​യും വി​ചാ​ര​ണ ചെ​യ്യു​ക​യും ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ജ​നു​വ​രി 18ന​കം നി​ല​പാ​ട്​ ​വ്യ​ക്ത​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ നി​യ​മ​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ള്‍ സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന്​ നി​യ​മ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി വ്യ​ക്ത​മാ​ക്കി.

Advertisment