Advertisment

''കർണാടക രാജ്യത മുഖ്യമന്ത്രിയാകി'' (കർണാടക സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി) .....''സോറി, മന്ത്രിയാകി'', .....മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി....കർണ്ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലെ കോമഡി ഇങ്ങനെ

author-image
admin
Updated On
New Update

ബെംഗളുരു: മുഖ്യമന്ത്രിയായി മൂന്നാഴ്ചത്തെ 'ഏകാന്തവാസം'. മന്ത്രിമാരില്ല. ഒടുവിൽ കർണാടക മന്ത്രിസഭ വികസിപ്പിച്ചു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഉൾപ്പടെ 17 മന്ത്രിമാരുമായി പുതിയ മന്ത്രിസഭ.

Advertisment

publive-image

ബിജെപി നേതാവും ചിക്കനായകനഹള്ളി എംഎൽഎയുമായ മധു സ്വാമി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോഴായിരുന്നു തമാശ. ''കർണാടക രാജ്യത മുഖ്യമന്ത്രിയാകി'' (കർണാടക സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി) എന്നാണ് മധു സ്വാമി ആദ്യം സത്യവാചകം ചൊല്ലിയത്. അമളി മനസ്സിലായ ഉടനെത്തന്നെ തിരുത്തി ''സോറി, മന്ത്രിയാകി'', എന്ന് പറഞ്ഞ് മധുസ്വാമി സത്യപ്രതിജ്ഞ പൂർത്തിയാക്കുകയും ചെയ്തു.

സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ മുൻനിരയിൽത്തന്നെ ഉണ്ടായിരുന്ന ബി എസ് യെദിയൂരപ്പയാകട്ടെ, ഇതിൽ പ്രത്യേകിച്ച് രോഷമൊന്നും പ്രകടിപ്പിച്ചില്ല. മാത്രമല്ല, മധുസ്വാമിയെ ചിരിച്ച് ആലിംഗനം ചെയ്യുകയും ചെയ്തു.

Advertisment