Advertisment

മൈസൂരുവിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎക്ക് കുത്തേറ്റു

New Update

മൈസൂരു : വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎക്ക് കുത്തേറ്റു. കർണാടകയിലെ മൈസൂരുവിൽ ഞായറാഴ്ചയാണ് സംഭവം. മുൻ മന്ത്രികൂടിയായ തൻവീർ സേട്ടിനാണ് കുത്തേറ്റത്. തൻവീർ സേട്ടിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

publive-image

25കാരനായ ഫർഹാൻ പാഷ എന്നയാളാണ് കുത്തിയത്. വിവാഹ വേദിയിൽ ഇരിക്കുന്നതിനിടെ ഇയാൾ കത്തിയെടുത്ത് എംഎൽഎയെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. നരസിംഹരാജ മണ്ഡലത്തിലെ എംഎൽഎയാണ് തൻവീർ സേട്ട്.

Advertisment