Advertisment

കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൂടി കൊവിഡ്; സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ, വനിതാ-ശിശുവികസന മന്ത്രി ശശികല ജൊല്ലെ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മന്ത്രിമാരായ ബി.ആര്‍. ശ്രീരാമുലു, എസ്.ടി. സോമശേഖര്‍, ആനന്ദ് സിങ്, സി.ടി. രവി, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ , നിരവധി എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ പ്രമുഖര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കര്‍ണാടകയിലെ രോഗബാധിതരുടെ എണ്ണം 351481 ആയി. ഇന്ന് 9058 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 135 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5837 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടയില്‍ 5159 പേര്‍ കര്‍ണാടകയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 254626 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 90999 പേരാണ് നിലവിലെ ആക്ടീവ് കേസുകള്‍.

Advertisment