Advertisment

കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ നാടകത്തിന് അന്ത്യമില്ല: നിയമസഭാകക്ഷിയോഗത്തിന് ശേഷം പങ്കെടുത്ത എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി

author-image
admin
Updated On
New Update

ബെംഗളൂരു: കോണ്‍ഗ്രസ്സിന്റെ വിധാന്‍ സൌധയില്‍ നടന്ന നിയമസഭാകക്ഷിയോഗത്തിന് ശേഷം പങ്കെടുത്ത എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. ബിദഡിയിലെ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റുന്നത്.

Advertisment

publive-image

ആകെ 75 എംഎല്‍എമാരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെ 80 എംഎല്‍എമാരാണുള്ളത്. ഇതില്‍ ഒരാള്‍ സ്പീക്കറാണ്. നാല് വിമത എംഎല്‍എമാര്‍ ഇന്ന് യോഗത്തില്‍ നിന്ന് വിട്ടു നിന്നു.

യോഗശേഷമാണ് 75 എംഎല്‍എമാരെയും രണ്ട് ടൂറിസ്റ്റ് ബസ്സുകളില്‍ കയറ്റി റിസോര്‍ട്ടിലേക്ക് മാറ്റിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എംഎല്‍എമാര്‍ക്കൊപ്പം ബസ്സിലുണ്ട്.

ഇന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരെല്ലാം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനില്ല എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ആഭ്യന്തരകലാപം തുടരുന്നതിനാല്‍ത്തന്നെയാണ് ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് തടയാന്‍ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്.

ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗം വൈകിട്ട് നാല് മണിയോടെയാണ് തുടങ്ങിയത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

വരാത്തവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കൂറുമാറ്റനിരോധനനിയമപ്രകാരം ഇവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്നും സിദ്ധരാമയ്യ വിപ്പ് പുറപ്പെടുവിച്ചിരുന്നതാണ്.

Advertisment