Advertisment

കരാർ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ആത്മഹത്യാപരം: കർഷക കോൺഗ്രസ്സ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

മുണ്ടൂർ: കേരളത്തിലെ കാർഷിക മേഖലക്ക് വലിയ പ്രത്യാഘാതം വരുത്തി വയ്ക്കുന്ന ജനിതകമാറ്റം വരുത്തിയ വിത്തുകൾ കൃഷി ചെയ്യാനുള്ള അനുമതിയും കരാർ കൃഷിയും ചെറുകിട കർഷകരുടെ ഭൂമി നിസാര വിലക്ക് കരാർ കമ്പനികൾ വിലക്കെടുത്തുള്ള സ്ഥിതിയായാണ് പുതിയ കാർഷികബിൽ.

കർഷകർ ഉല്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില ഇല്ലാതാകുന്ന കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിന് എതിരെ മുണ്ടൂർ മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫിസ് മാർച്ച് സി.വി വിജയൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി എസ്കെ അനന്തകൃഷ്ണൻ ഉൽഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ഇഎം ബാബു, എസി സിദ്ധാർത്ഥൻ, പികെ വാസു, കെഎം ബഷീർ, എ മുഹമ്മദ് റാഫി, എംആര്‍ അനിൽകുമാർ, കെകെ സുദേവൻ, വി ശശി, പി കാജാ മൊയ്തീൻ, കെഎം റിയാസ്, ഉദയകുമാർ പാലാഴി, സുരേഷ് വാക്കയിൽ, രാജൻ പാലക്കീഴ്, കെഇ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

palakkad news
Advertisment