Advertisment

കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി

New Update

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി. കാര്‍ത്തിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്‌മെന്റിന് മുന്നോട്ടുപോവാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കാര്‍ത്തിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടേക്കും.

Advertisment

publive-image

ഐഎന്‍എക്‌സ് മീഡിയ കേസില്‍ നിലവില്‍ കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയിലാണ്. ഈ കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.ഇന്നാണ് അദ്ദേഹത്തിന്റെ സിബിഐ കസ്റ്റഡി അവസാനിക്കുന്നത്. ഇന്ന് കാര്‍ത്തിയെ സിബിഐ കോടതിയില്‍ ഹാജരാക്കും.

ഇതേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കാര്‍ത്തി ചിദംബരത്തിന് സമന്‍സ് നല്‍കിയിരുന്നു. ഈ സമന്‍സ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കാര്‍ത്തി ചിദംബരം ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്ന് ഹര്‍ജി അടിയന്തിരമായി പരിഗണിച്ച സുപ്രീം കോടതി സമന്‍സ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. എന്നാല്‍ മറ്റന്നാള്‍ കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷയും സിബിഐ കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.

Advertisment