Advertisment

കോൺഗ്രസിന് അർഹമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ചോദിച്ച് വാങ്ങാൻ ആർജവം കാട്ടണമെന്ന് ഇൻകാസ്

New Update

publive-image

Advertisment

ദുബായ് : ഇൻകാസ് കാസറഗോഡ് ജില്ലാ കമ്മിറ്റി ദുബായ് യോഗത്തിൽ കോൺഗ്രസ്സിന് അർഹതപ്പെട്ട ജില്ലാ പ്രസിഡന്റ് സ്ഥാനം ചോദിച്ച് വാങ്ങാത്തത് പാർട്ടി ജില്ല നേതൃത്വത്തിന്റെ പിടിപ്പ്കേടാണ് എന്നും അതിനെതിരെ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു ,സംസ്ഥാന യുഡിഎഫ്രുമാനപ്രകാരം കാസർഗോഡും വയനാടും ധാരണയായിരുന്നു .

കാസർഗോഡ് ആദ്യ 2.5 വർഷം ലീഗിനും അടുത്ത 2.5 വർഷം കോൺഗ്രസ്സിനും അവകാശപ്പെട്ടതാണ്.വയനാട് ആദ്യ 2.5 വർഷത്തെ ഭരണശേഷം കോൺഗ്രസ്സ് പ്രസിഡന്റ് പദവി ഒഴിഞ്ഞിരുന്നു, ലീഗ്പ്രതിനിധി പ്രസിഡന്റായി ചുമതലയും ഏറ്റു എന്നിട്ടും കാസർഗോഡ് ധാരണക്ക് വിരുദ്ധമായ സമീപനമാണ് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അംഗീകരിക്കാൻ കഴിയില്ല. കോൺഗ്രസ്സിന് അർഹതപ്പെട്ട പ്രസിഡന്റ് സ്ഥാനം ചോദിച്ച് വാങ്ങി പ്രവർത്തകരുടെ വികാരം മാനിക്കണമെന്ന് പ്രമേയം ഡിസിസിയോട് ആവശ്യപ്പെടുന്നു.

ഇൻകാസ് ദുബായ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്  മുനീർ കുമ്പള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി  ശ്രീരാജ് സ്വാഗതവും ട്രെഷറർ  റഹ്‌മാൻ കല്ലായം നന്ദിയും രേഖപ്പെടുത്തി . രതീഷ് കെ പീ പി , അഹമ്മദ് അലി ബായിക്കര , ഇശാം മുണ്ടോൾ , ബിജു പിവി ,ഷെരീഫ് ചേരൂർ എന്നിവർ സംസാരിച്ചു

kasarcode
Advertisment