Advertisment

കശ്മീര്‍താഴ്‌വരയില്‍നിന്ന് ജമ്മുവിലെ കച്ചവടകേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്കെത്തിച്ച ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍: ബഹിഷ്കരിക്കുമെന്ന് കച്ചവടക്കാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: കശ്മീര്‍താഴ്‌വരയില്‍നിന്ന് ജമ്മുവിലെ കച്ചവടകേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്കെത്തിച്ച ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. കറുത്ത മാര്‍ക്കര്‍പേനയുപയോഗിച്ചാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.

Advertisment

publive-image

'ഇന്ത്യ ഗോബാക്ക്', 'മേരേ ജാന്‍ ഇമ്രാന്‍ഖാന്‍', 'ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പെട്ടികളിലെത്തിച്ച ആപ്പിളുകളില്‍ ഉണ്ടായിരുന്നത്. ഇംഗ്ലീഷിലും ഉറുദുവിലുമാണ് എഴുതിയിരുന്നത്. ഇത്തരം ആപ്പിളുകള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിച്ചതോടെ കച്ചവടക്കാര്‍ പ്രതിസന്ധിയിലായി.

സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്കരിക്കുമെന്ന് കഠുവ മൊത്തവ്യാപാര കേന്ദ്രത്തിന്റെ പ്രസിഡന്റ് രോഹിത് ഗുപ്ത പറഞ്ഞു. വ്യാപാരികള്‍ പ്രതിഷേധപ്രകടനം നടത്തുകയും പാകിസ്താനും ഭീകരര്‍ക്കുമെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

നിരോധനങ്ങളും നിയന്ത്രണങ്ങളും ഏറക്കുറെ എടുത്തുമാറ്റിയെങ്കിലും കശ്മീരിലെ ജനജീവിതം പഴയപടിയായിട്ടില്ല. ബുധനാഴ്ചയും താഴ്‌വരയിലെ കച്ചവടകേന്ദ്രങ്ങള്‍ ഭാഗികമായേ പ്രവര്‍ത്തിച്ചുള്ളൂ. ലാല്‍ ചൗക് ഉള്‍പ്പെടെയുള്ള കച്ചവടകേന്ദ്രങ്ങളില്‍ രാവിലെ ഏതാനും മണിക്കൂറുകള്‍മാത്രം കടകള്‍ തുറന്നു.

ബസുകള്‍ ഓടിത്തുടങ്ങിയിട്ടില്ല. ഓട്ടോറിക്ഷകളെയും ടാക്സികളെയുമാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. സ്കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹാജര്‍ കുറവാണ്.

ശ്രീനഗര്‍-ലേ ദേശീയപാതയിലുള്ള സൗറ മേഖലയില്‍ ഓഗസ്റ്റ് ആറിനും ഏഴിനും പ്രതിഷേധപ്രകടനത്തിനും കലാപത്തിനും നേതൃത്വം നല്‍കിയ ഹയാത് അഹ്മദ് ഭട്ടിനെ പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്തു. മുന്‍ മുസ്‌ലിം ലീഗ് നേതാവായിരുന്ന ഭട്ടിനെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment