അരയ്ക്കു താഴെ വെടിയേറ്റിട്ടും പൂര്‍ണ്ണ ഗര്‍ഭിണിയായ ആ അമ്മ തളര്‍ന്നില്ല. അവര്‍ ഇന്ന് ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി. കാശ്മീരില്‍ ഇന്നലെ സംഭവിച്ചത്

പ്രകാശ് നായര്‍ മേലില
Monday, February 12, 2018

ശ്രീനഗര്‍ : തീവ്രവാദി ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടും ഗര്‍ഭിണിയായ ഒരമ്മയുടെ ധൈര്യവും, മിലിട്ടറിയുടെ ഹൃദയവിശാലതയും ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചു.

ജമ്മുവില്‍ ഇന്നലെ പട്ടാള ക്യാമ്പിനു നേരെനടന്ന തീവ്രവാദി ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹ്ജാദാ ഖാന്‍ എന്ന സ്ത്രീ ഇന്ന് ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി.

തീവ്രവാദി ആക്രമണ സമയത്ത് എല്ലാവരും ഉറക്കമായിരുന്നു. ഗര്‍ഭിണിയായിരുന്ന സഹ് ജാദാ ഖാന്‍റെ അരയ്ക്കു താഴെയാണ് വെടികൊണ്ടത്‌. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ ബന്ധുവാണ് ഇവര്‍.

തളര്‍ന്നു വീണു ഗുരുതരാവസ്ഥയിലായ ഇവരെ സൈന്യം ഹെലികോപ്റ്ററില്‍ ജമ്മുവിലെ മിലിട്ടറി ഹോസ്പ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

അടിയന്തര ഓപ്പറേഷനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ഹോസ്പ്പിറ്റലില്‍ കഴിയുകയാണ്.

അമ്മയുടെ മനധൈര്യവും മിലിട്ടറിയുടെ സമയോചിത ഇടപെടലും മൂലം രക്ഷപെട്ടതു രണ്ടു ജീവനുകള്‍.

×