ജമ്മു ∙ കശ്മീരിൽ പാക് വെടിവയ്പിൽ മലയാളി ജവാന് വീരമൃത്യു . കരസേനാംഗമായ ലാൻസ് നായിക് സാം ഏബ്രഹാം (35) ആണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണു യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു വെടിവയ്പുണ്ടായത്. ജമ്മു അഗ്നൂർ സുന്ദർബാനി മേഖലയിലായിരുന്നു വെടിവയ്പ്.
ഇന്ത്യൻ സേനയും അതിശക്തമായി തിരിച്ചടിച്ചു. അതിനിടെയായിരുന്നു സാമിനു ഗുരുതരമായി പരുക്കേറ്റത്. ചികിത്സ തേടിയെങ്കിലും താമസിയാതെ മരണം സംഭവിച്ചു .
മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ എബ്രാഹം ജോണിന്റെ മകനാണ് സാം. അനു മാത്യുവാണു ഭാര്യ. ഒന്നര വയസുള്ള പെൺകുട്ടിയുമുണ്ട്.