Advertisment

കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; ജവാനും നാട്ടുകാരുമുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും നാട്ടുകാരുമുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഒളിച്ചിരുന്ന മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരില്‍ ചിലരാണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബിദ് ഹുസൈന്‍, അമിര്‍ അഹമ്മദ് എന്നിവരാണവര്‍. സൈനിക നടപടി തടസപ്പെടുത്താനെത്തിയ നാട്ടുകാരെ നേരിടാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന സ്ഥലത്ത് എത്തിയത്. സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരവിരുദ്ധ നീക്കം നടത്തിയത്.

Advertisment