Advertisment

കാട്ടാക്കട ഭൂവുടമയുടെ കൊലപാതകം; അഞ്ചുപ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

New Update

തിരുവനന്തപുരം: കാട്ടാക്കട ഭൂവുടമയുടെ കൊലപാതകത്തില്‍ മുഖ്യ പ്രതികളായ സജു, ഉത്തമന്‍ അടക്കമുള്ള പ്രതികളെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.പ്രതികളെ നാളെ സംഗീതിന്റെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കും.

Advertisment

publive-image

പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജിലും, ജെസിബിയും, ടിപ്പറും ഉപേക്ഷിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.അതേ സമയം പ്രതികളുടെ മണ്ണ് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

കാട്ടാക്കടയില്‍ ജെസിബി കൊണ്ട് യുവാവിനെ അടിച്ച്‌ കൊന്ന സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

kattakada murder case
Advertisment