Advertisment

കാവേരിയിൽ "കാല" മുങ്ങുമോ? കര്‍ണ്ണാടകയില്‍ പ്രദര്‍ശനം തടയുമെന്ന് കന്നഡസംഘടനകള്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

രജനീകാന്ത് ചിത്രം കാല കര്‍ണ്ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡസംഘടനകള്‍. കാവേരി നദീജല തര്‍ക്കത്തില്‍ രജനീകാന്തിന്റെ പരാമര്‍ശങ്ങള്‍ പ്രതിഷേധാത്മകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നഡ സംഘടനകളുടെ എതിര്‍പ്പ്. തീയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല ചിത്രത്തിന്റെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്.

കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയ പാ രഞ്ജിത്താണ് കാല സംവിധാനം ചെയ്യുന്നത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Advertisment